NEWS
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, ശുചീകരണം, പ്രശ്നോത്തരി
07/06/2026 09:00 PM IST
nila

ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റ് 107 ന്റെയും ചെങ്ങന്നൂർ സതേൺ റെയിൽവേയുടെയും സംക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, ശുചീകരണം, പ്രശ്നോത്തരി എന്നിവ നടത്തി.
ആർ പി എഫ് ഇൻസ്പെക്ടർ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വോളന്റിയേഴ്സിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രതാപ് സത്യൻ പ്രശ്നോത്തരിക്ക് നേതൃത്വം വഹിക്കുകയും വിജയികൾക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുകയും ചെയ്തു. പ്രോഗ്രാം ഓഫീസർ റൂബി. വി യും അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അനിൽകുമാറും ചേർന്ന് റെയിൽവേ പരിസരത്ത് ഫലവൃക്ഷതൈ നട്ടു. തുടർന്ന് എൻഎസ്എസ് വോളന്റിയേഴ്സ് റെയിൽവേ പരിസരം വൃത്തിയാക്കുകയും ചെയ്തു. വോളന്റിയർ സെക്രട്ടറി ദേവിക ജയേഷ് ചടങ്ങിന് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










